Site iconSite icon Janayugom Online

കാലാവസ്ഥാ വ്യതിയാനം: പുനരുപയോഗ ഊര്‍ജ ഉല്പാദനത്തില്‍ പ്രതിസന്ധി

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വരും വര്‍ഷങ്ങളില്‍ രാജ്യത്ത് പുനരുപയോഗ ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. സൗര, കാറ്റ് ഊര്‍ജ ഉല്പാദനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്ററോളജിയുടെ പഠനം വ്യക്തമാക്കുന്നത്.

കാലാനുസൃതവും വാർഷികവുമായ കാറ്റിന്റെ വേഗത ഉത്തരേന്ത്യയിൽ കുറയാനും ദക്ഷിണേന്ത്യയിൽ കൂടാനും സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഒഡിഷയുടെ തെക്കന്‍ തീരത്തും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും കാറ്റിന്റെ ഊര്‍ജത്തില്‍ പ്രകടമായ വര്‍ധനവ് ഉണ്ടാകും. കറന്റ് സയന്‍സ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഉയർന്ന ഊർജം ഉല്പാദിപ്പിക്കുന്ന കാറ്റിന്റെ വേഗത കുറയുമെന്നും, എന്നാൽ കുറഞ്ഞ ഊർജം ഉല്പാദിപ്പിക്കുന്ന കാറ്റിന്റെ വേഗത ഭാവിയിൽ വർധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ’ അനാലിസിസ് ഓഫ് ഫ്യൂചര്‍ വിന്‍ഡ് ആന്റ് സോളാര്‍ പൊട്ടന്‍ഷ്യല്‍ ഓവര്‍ ഇന്ത് യൂസിങ് ക്ലൈമറ്റ് മോഡല്‍സ്’ എന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. വലിയ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ രാജ്യത്തെ വ്യാവസായിക മേഖലകള്‍ മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടണം. ഇത്തരം പ്രവചനങ്ങളെ വസ്തുതകളായിട്ടല്ല, സാധ്യതകളായി കണക്കാക്കണമെന്നും ഗവേഷക സംഘത്തിന്റെ തലവന്‍ പാര്‍ത്ഥസാരഥി മുഖോപാധ്യായ പറഞ്ഞു.

Eng­lish Sumam­ry: Cli­mate change

You may also like this video

Exit mobile version