കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ ഗ്രേഡ് സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ക്കും എന്‍95 മാസ്‌ക്കുകള്‍ക്കും പകരം തുണി മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വൈറസിനെതിരെ വേണ്ടത്ര സംരക്ഷണം നല്‍കില്ലെന്ന് അമേരിക്കന്‍ പകര്‍ച്ച ̈വ്യാധി രോഗ നിയന്ത്ര́ണ വിഭാഗം. കൊവിഡ് 19 മുൻകരുതലുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സിഡിസി മാസ്കുകളുടെ സുരക്ഷ സംബന്ധിച്ച വിശദീകരണം നൽകിയത്. എല്ലാവരും ഏറ്റവും സംരക്ഷിതവും വൈറസിനെ പ്രതിരോധിക്കാന്‍ കഴിവുളളതുമായ മാസ്‌ക് ധരിക്കാന്‍ യുഎസ് സെൻ്റേഴ്സ് ഫോര്‍ ഡിസീസ് കൺട്രോള്‍ ആൻ്റ് പ്രിവൻഷൻ ശുപാര്‍ശ ചെയ്‌തു.
എൻ95 മാസ്കുകള്‍ അന്തരീക്ഷത്തിലുള്ള 95 ശതമാനം കണികകളും നീക്കിയ ശേഷമാണ് ശ്വാസം ഉള്ളിലെത്തിക്കുക. ഇതോടൊപ്പം വൈറസുകളിൽ നിന്നും സംരക്ഷണം ലഭിക്കും. സാധാരണ സര്‍ജിക്കൽ മാസ്കുകളെയോ റെസ്പിറേറ്ററുകളെയോ അപേക്ഷിച്ച് തുണി മാസ്കുകള്‍ ധരിച്ചാൽ കൊവിഡിൽ നിന്ന് ചെറിയ സുരക്ഷ മാത്രമേ ലഭിക്കൂ എന്ന് സിഡിസി വ്യക്തമാക്കി. യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് സിഡിസിയുടെ പുതിയ മാര്‍ഗനിര്‍ദേശം. അതേസമയം, ഇത്തരം മാസ്കുകള്‍ ലഭിക്കാത്തപ്പോള്‍ സര്‍ജിക്കൽ മാസ്കിനൊപ്പം തുണി മാസ്ക് ധരിക്കുന്നത് തുടരാമെന്നും സിഡിസി വ്യക്തമാക്കി.
English Summary: Cloth masks are not adequate for covid resistance; DCD with updated guidelines
You may like this video also