കുഞ്ഞ് അജീഷയ്ക്ക് ലോകം കാണാന്‍ അവസരം ഒരുങ്ങുന്നു. തിമിരം ബാധിച്ചതിനെത്തുടര്‍ന്ന് കാഴ്ചശക്തിയില്ലാത്ത മൂന്നുവയസുകാരി പാറത്തോട് പ്ലാത്തറയ്ക്കല്‍ അനുവിന്റെ മകള്‍ അജീഷയുടെ ശസ്ത്രക്രിയയും മറ്റ് ചികിത്സാ ചെലവുകളും നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബ് ഏറ്റെടുത്തു. ജനയുഗത്തിന്റെ വാർത്തയെ തുടർന്നാണ് നടപടി. എറണാകുളം ഗിരിധര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഈ മാസം 18 ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ രണ്ട് കുട്ടികളുമായി അനു പാറത്തോട് സുബ്ബുകണ്ടംപാറയിലെ കൊച്ചുവീട്ടിൽ കഴിഞ്ഞുവരുന്നത്. രണ്ട് മുറികള്‍ മാത്രമുള്ള ചോര്‍ന്നൊലിക്കുന്ന ഈ വീട്ടില്‍ ഇവരെക്കൂടാതെ മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പടെ അഞ്ച് അംഗങ്ങള്‍ക്കൂടി താമസിക്കുന്നുണ്ട്. അനുവിന്റെ പിതാവ് കൂലിപ്പണിയെടുത്താണ് ഈ എട്ടംഗ കുടുംബത്തെ സംരക്ഷിക്കുന്നത്. ഇതിനിടെയാണ് അജീഷയ്ക്ക് കാഴ്ചശക്തിയില്ലെന്ന് അറിയുന്നത്. ഓടി നടക്കുമ്പോള്‍ തട്ടിവീഴുന്നതും ശബ്ദത്തിനനുസരിച്ച് പ്രതികരിക്കുന്നതും ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കുട്ടിക്ക് കാഴ്ചക്ക് പ്രശ്‌നമുണ്ടെന്ന് മനസിലായത്. വിശദമായ പരിശോധനയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയാല്‍ കാഴ്ച തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഈ നിര്‍ധന കുടുബത്തിന് ശസ്ത്രക്രിയയ്ക്കും മറ്റു ചിലവുകള്‍ക്കുമായി തുക കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ജനയുഗത്തിൽ വാർത്ത വന്നതിനെ തുടർന്ന് സഹായഹസ്തവുമായി നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബ് മുന്നോട്ട് വരികയായിരുന്നു. റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബിലെ
അംഗങ്ങള്‍ അനുവിന്റെ വീട്ടിലെത്തു കയും ശസ്ത്രക്രീയയും മറ്റ് ചെലവുകളും ക്ലബ്ബ് ഏറ്റെടുത്തതായി ക്ലബ്ബ് പ്രസിഡന്റ് രാജേഷ് കുമാർ പറഞ്ഞു.
English Summary: Club will bear the medical expenses of Ajeesha; Janyugam Impact
You may like this video also