ക്ലബ് ഹൗസ് ഗ്രൂപ്പില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ 18 കാരന്‍ പിടിയില്‍. രാഹുല്‍ കപൂര്‍ എന്ന 18 കാരനെയാണ് ലഖ്‌നൗവില്‍ നിന്നും ഡല്‍ഹി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സല്ലോസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് ക്ലബ് ഹൗസില്‍ ചാറ്റ് റൂം ഉണ്ടാക്കിയതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴിയെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു.
ചാറ്റ് റൂമിന്റെ മോഡറേറ്റര്‍ പാസ്‌വേഡ് സല്ലോസിനു കൈമാറിയതായും രാഹുല്‍ കപൂര്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഇതേ സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ENGLISH SUMMARY:Clubhouse abuse: Another arrested
You may also like this video