Site iconSite icon Janayugom Online

പിണങ്ങിപ്പോയി എന്ന വാര്‍ത്ത മാധ്യമസൃഷ്ടി, തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

കാസര്‍കോട് കുണ്ടംകു‍ഴിയില്‍ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയെന്ന് പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയിൽ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുമ്പ അനൗൺസ്മെന്‍റ് വന്നപ്പോൾ ആ തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടിയാണ്. ഒരു തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളിങ്ങനെ വാർത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല. വല്ലാത്ത ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും എന്നാൽ ജനങ്ങൾക്കിടയിൽ അത്തരമൊരു ചിത്രമുണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: cm expla­na­tion on walk­out from kasaragod programme
You may also like this video

Exit mobile version