Site icon Janayugom Online

മുല്ലപ്പെരിയാർ വിഷയത്തിൽ കൃത്യമായ ഭരണ- പ്രതിപക്ഷ സമവായമാണ് ഉണ്ടാകേണ്ടത് : മുഖ്യമന്ത്രി

മുല്ലപ്പെരിയാർ വിഷയത്തിൽ കൃത്യമായ ഭരണ- പ്രതിപക്ഷ സമവായമാണ് ഉണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അനാവശ്യ സ്പർധ ഉണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്. കേരളവും തമിഴ്‌നാടും സഹോദരങ്ങളെപ്പോലെ ജീവിക്കേണ്ടവരാണ്. മുല്ലപ്പെരിയാർ വിഷയം കേരളം യോജിപ്പോടെയാണ് കൈകാര്യം ചെയ്തിരുന്നത്. അതിൽ നിന്ന് അൽപ്പം വ്യതിചലിച്ചോ എന്ന് പ്രതിപക്ഷത്തു നിന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസും ആലോചിക്കണം. തെറ്റായ വികാരം തമിഴ്‌നാടിനെതിരെ ഉയർത്തരുത്. 

കേരള — തമിഴ്‌നാട് സർക്കാരുകൾ സമവായത്തോടെ ചർച്ചകൾ നടത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ആവശ്യമെങ്കിൽ അതിനും തയ്യാറാണ്. എന്നാൽ കേരളത്തിൽ മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യുന്നതിൽ ഭരണ‑പ്രതിപക്ഷം രണ്ടു ചേരിയായി നിൽക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
eng­lish summary;cm on mul­laperi­yar Issue
you may also like this video;

Exit mobile version