തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് 7.30 ന് യോഗം ചേരും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, തൃശൂരില്‍ നിന്നുള്ള മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, പാറേമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓണ്‍ലൈനായാണ് യോഗം. പൂരം എക്‌സിബിഷന്‍ ഗ്രൗണ്ട് സംബന്ധിച്ച കോടതി ഇടപെടലുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
English Summary: cm pinarayi calls meeting to discuss thrissur pooram
You may also like this video