Site icon Janayugom Online

നര്‍ക്കോട്ടിക്ക് ജിഹാദ് ഉപയോഗിക്കാന്‍ പാടില്ലാത്ത പദം: മുഖ്യമന്ത്രി

നര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പദപ്രയോഗം ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ചതല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് നേരത്തെ പറഞ്ഞിരുന്നു. പൊതുസമൂഹം ആ പ്രസ്താവനക്കൊപ്പമല്ലെന്നും കേരളം മതനിരപേക്ഷതയുടെ വിളനിലമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പെരുവെമ്പ്‌ ലോക്കൽ കമ്മിറ്റി ഓഫീസായ എകെജി മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മയക്കുമരുന്ന്‌ വ്യാപനം തടയാന്‍ കര്‍ശന നടപടിയുണ്ടാകും. എന്നാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം തടയും. ലൗ ജിഹാദില്ലെന്ന് കേന്ദ്രം നേരത്തെ വൃക്തമാക്കിയതാണ്. ആളെ കൂട്ടാനായി ചിലര്‍ ഓടി നടക്കുന്നുണ്ട്‌. അവരെ കണ്ട് ഭ്രമിക്കരുത്‌. ഇത്തരക്കാരുടെ ഉദ്ദേശം വേറെയാണ്. കേരളത്തിലെ മതനിരപേക്ഷതയിൽ വിളറിപൂണ്ട വർഗീയവാദികൾ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നു.

രാജ്യത്ത്‌ പല കോൺഗ്രസ്സ്‌ നേതാക്കളും ബിജെപിയിലേക്ക്‌ മാറി. വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സ്‌ അടിയറവ്‌ വച്ചതിനാലാണു ഈ കൂറുമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry : CM Pinarayi Vijayan on nar­cot­ic jihad state­ment by pala bishop

You may also like this video :

Exit mobile version