Site icon Janayugom Online

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത് 39 പേര്‍; ദുരിതത്തിലായവരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി

സംസ്​ഥാനത്ത്​ അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും മരണപ്പെട്ടവര്‍ക്ക്​ നിയമസഭ ആദരാഞ്​ജലി അര്‍പ്പിച്ചു.മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ 39 പേരാണ്​ മരിച്ചതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആറുപേരെ കാണാതായി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുരിതത്തിലായവരെ സര്‍ക്കാര്‍ കൈവിടില്ല.

ഇരട്ട ന്യൂനമര്‍ദ്ദമാണ്​ അതിതീവ്ര മഴക്ക്​ കാരണമായത്​. മഴക്കെടുതി മൂലം ദുരിതത്തിലായ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാന്‍ 304 ക്യാമ്ബുകള്‍ തുറന്നു. 3851 കുടുംബങ്ങള്‍ ഇവിടെയുണ്ട്​. ക്യാമ്ബുകളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ശേദം നല്‍കി. 217 വീടുകള്‍ക്ക്​ പൂര്‍ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ഏകോപിത പ്രവര്‍ത്തനമാണ്​ ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ നടന്നുവരുന്നത്​. റവന്യു, പൊലീസ്​, ഫയര്‍ഫോഴ്​സ്​, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ എന്നിവ ചേര്‍ന്ന്​ ജനപങ്കാളിത്തത്തോടെ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 11 ടീമുകളും സംസ്​ഥാനത്തുണ്ട്​. എയര്‍ഫോഴ്​സ്​, നേവി ഹെലികോപ്​റ്ററുകള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : cm pinarayi vijayan on rain deaths in assembly

You may also like this video :

Exit mobile version