Site icon Janayugom Online

യൂറോപ്പ് സന്ദര്‍ശനം മാറ്റിവച്ചു: മുഖ്യമന്ത്രി നാളെ കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെയൂറോപ് സന്ദര്‍ശനം മാറ്റിവച്ചു. ഇന്ന് രാത്രി ഫിൻലിൻഡിലേക്ക് പോകാനിരുന്ന യാത്രയാണ് മാറ്റിവച്ചത്. ഇത് റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും. ചെന്നൈയില്‍ അപ്പേളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

Eng­lish Sum­ma­ry: CM pinaray­i’s tomor­row to Chen­nai to meet Kodiyeri
You may also like this video

Exit mobile version