Site iconSite icon Janayugom Online

തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് പോകും. ഈ മാസം 15 മുതല്‍ 29വരയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുക. യാത്ര സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭാര്യ കമല, പേഴ്‌സനല്‍ അസിസ്റ്റന്റ് പി എം സുനീഷ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം യാത്രതിരിക്കും. മുഖ്യമന്ത്രി യാത്രതിരിക്കുമ്പോള്‍ പകരം ചുമതല ആര്‍ക്കെങ്കിലും നല്‍കുമോയെന്ന് വ്യക്തമല്ല. 2018 സെപ്റ്റംബറിലായിരുന്നു മുഖ്യമന്ത്രി ചികിത്സക്കായി ആദ്യം അമേരിക്കയിലേക്ക് പോയത്. ഇതിന്റെ തുടര്‍ ചികിത്സക്കായാണ് ഇപ്പോള്‍ പോകുന്നത്.

Eng­lish Sum­ma­ry: CM returns to US for treatment

You may like this video also

Exit mobile version