Site icon Janayugom Online

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, ആരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും സിസിടിവികൾ സ്ഥാപിക്കുകയും ചെയ്യും. സിസിടിവി ദൃശ്യങ്ങൾ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കണക്ട് ചെയ്യും. ആശുപത്രി മാനേജുമെന്റുകൾ കൂടുതൽ കാര്യക്ഷമമാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ഇന്നും മലപ്പുറം കൊണ്ടോട്ടി ചിറയിൽ പിഹെച്ച്സിയിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ചതായി പരാതി.വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ള 3 പേരെ വാക്‌സിൻ എടുക്കാൻ എത്തിയവർ മർദിച്ചെന്ന് പരാതി. രാജേഷ്, കെസി ശബരി ഗിരീഷ്, രമണി എന്നിവർക്കാണ് മർദനമേറ്റത് .സാങ്കേതിക കാരണങ്ങളാൽ വാക്‌സിൻ വൈകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് മർദിച്ചതെന്ന് പരാതി.

വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പിനിടെയാണ് സംഭവം നടന്നത്. വാക്‌സിനെടുക്കാന്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.
eng­lish summary;CM says,strong action will be tak­en in Vio­lence against health workers
you may also like this video;

Exit mobile version