ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല ചാൻസിലർ സ്ഥാനം ഉപേക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റിയിലൂടെ ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല. അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടുമില്ല. ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ ആസ്ഥാനത്ത് തുടരണം എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മറിച്ചുള്ള നിലപാട് അദ്ദേഹം പിന്‍വലിക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്.
ചാന്‍സിലറുടെ അധികാരം നിയമ പ്രകാരമുള്ളതാണ്. അവ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല എന്ന് ഉറപ്പ് നൽകുകയാണ്. ഗവർണർ മനസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം, ജനഹിതത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക എന്നത് സര്‍ക്കാരിന്‍റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇവിടെ വസ്തുത നിങ്ങളുമായി സംസാരിക്കണമെന്ന് വെച്ചത്. അദ്ദേഹം ഉന്നയിച്ച ഏതു വിഷയത്തിലും ചര്‍ച്ചയാകാം. അതിലൊന്നും ഞങ്ങള്‍ക്ക് പിടിവാശിയില്ല. ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ നിയമസഭ നൽകിയ ചാന്‍സലര്‍ സ്ഥാനം ഉപേക്ഷിക്കരുത് അദ്ദേഹം ചാന്‍സലര്‍ സ്ഥാനത്ത് തുടര്‍ന്ന്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്റെയും സര്‍വകലാകാലകളുടെയും ശ്രമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നേതൃത്വവും നല്‍കി ഉണ്ടാകണം എന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അതാണ് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ശാക്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാറിനും ഗവർണർക്കും ഒരേ അഭിപ്രായം തന്നെയാണുള്ളതെന്നും ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കേണ്ടതിനെ കുറിച്ച് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളതാണെന്നും ഇത് തിരഞ്ഞെടുപ്പിന് മുൻപും ശേഷവും പലവട്ടം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് കർമ്മ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്, ഗവർണറുടെ നയപ്രഖ്യാപനത്തിലും ഈ കാര്യങ്ങൾ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൂടുതൽ മെച്ചപ്പെട്ടു ഇനി കൂടുതൽ ശ്രദ്ധിക്കേണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിലാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലകളെ കുറിച്ച് ഒട്ടേറ ചർച്ചകൾ ഉയർന്ന് വരുകയാണ്.എൽഡിഎഫ് പ്രകടന പത്രികയിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നത് എടുത്ത് പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‍റെ അലകും പിടിയും മാറണമെന്നാണ് പ്രകടന പത്രികയിലെ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയൊന്നും ചെയ്യേണ്ടതില്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ട് പോകാൻ കൂടുതൽ ശാക്തീകരിക്കണം നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത് ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്‍റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും എന്ന് മുഖ്യമന്ത്രി. ഇതിനായി 30 സ്വതന്ത്ര മികവിന്‍റെ കേന്ദ്രങ്ങള്‍ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും എന്നും മുഖ്യമന്ത്രി അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കും. കൂടുതല്‍ പഠനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് അവശ്യമായ ഇടങ്ങളില്‍ ഷിഫ്റ്റ് സമ്പ്രദായവും ആവശ്യമുളള ഇടങ്ങളില്‍ പുതിയ സ്ഥാപനങ്ങളും അനുവദിക്കും.
കേരളത്തെ ഗുണമേډയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും.ഇതിന്‍റെ അടിസ്ഥാനത്തിലുള്ള 40 ഇന പരിപാടികള്‍ അനുബന്ധമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ തന്നെ നമ്മുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കാര്യങ്ങള്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
1. ആധുനിക വൈജ്ഞാനിക സമൂഹമായി കേരളത്തിന്‍റെ സുസ്ഥിര പരിവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരവും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ദേശീയവും അന്തര്‍ദേശീയവുമായ നിലവാരത്തിലേക്കുയര്‍ത്തുന്നതാണ്.
2. സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഒരു സംസ്ഥാനതല അക്രഡിറ്റേഷന്‍ സംവിധാനം വഴി ഉറപ്പുവരുത്തുന്നതാണ്.
3. ഉന്നത വിദ്യാഭ്യാസത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനായി സീറ്റുകളുടെ എണ്ണത്തിലും പുതിയ കോഴ്സുകളിലും ഗവേഷണ സൗകര്യങ്ങളിലും വര്‍ദ്ധനവ് ഉണ്ടാക്കുന്നതാണ്. ഈ സംരംഭത്തിന്‍റെ ഫലമായി 3 മുതല്‍ 4 ലക്ഷം വരെ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം തുടരുന്നതിനുള്ള ഒരു അവസരം ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.
4. നമ്മുടെ കോളേജുകള്‍ / സര്‍വ്വകലാശാലകള്‍ എന്നിവയിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മേഖലകളിലെ ലോകോത്തര വിശിഷ്ട പ്രൊഫസര്‍മാര്‍ ഓണ്‍ലൈനായി ഒരു പാരസ്പര്യ പ്രഭാഷണ പരമ്പര എമിനെന്‍റ് സ്കോളേഴ്സ് ഓണ്‍ലൈന്‍ പ്രോഗ്രാം (Eminent Scholars Online Programme) നടപ്പിലാക്കി വരുന്നു.
5. എന്‍റെ സര്‍ക്കാര്‍ 2020–21 കാലയളവില്‍ ഡിജിറ്റല്‍ സര്‍വ്വകലാശാലയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും ആരംഭിച്ചിട്ടുള്ളതാണ്.
6. സര്‍വ്വകലാശാലാ വകുപ്പുകളും കേന്ദ്രങ്ങളും മികവിന്‍റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതാണ്.
ഈ സര്‍ക്കാരിന്‍റെ പ്രഥമ ബജറ്റ് പ്രസംഗത്തിലും ഇത് സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കുകയും കര്‍മ്മപദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
“പുതിയ സാഹചര്യങ്ങളില്‍ ജ്ഞാനോല്പാദനത്തിനുള്ള പ്രാപ്തിയും തദ്ദേശീയവും അന്താരാഷ്ട തലത്തിലുമുള്ള തൊഴില്‍ മേഖകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുളള നൈപുണികളുമുളള പുതിയ കേരള സമൂഹത്തെ വളര്‍ത്തിയെടുക്കുന്ന വിധത്തില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ പുനര്‍നിര്‍മ്മാണം അടിയന്തിരകര്‍ത്തവ്യമായി സര്‍ക്കാര്‍ കാണുന്നു. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച് പുനസംഘാടനത്തിനു പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാന്‍ ഉന്നതാധികാരമുള്ള കമ്മീഷനെ നിയോഗിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും”. എന്നാണ് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
English Summary: CM urges Governor not to vacate University Chancellor post
You may like this video also