Site iconSite icon Janayugom Online

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം ആരംഭിച്ചു; ഇന്ന് ബഹ്റൈനില്‍

ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ബഹ്റൈനിലെത്തി. ചീപ് സെക്രട്ടറി എ ജയതിലകും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ബഹ്‌റൈനിലെ മനാമയില്‍ വെള്ളിയാഴ്ച മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമമാണ് ആദ്യ പരിപാടി. ഇതില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാന്‍ ഇന്നു ബഹ്‌റൈനിലേക്കു പോകും. ഡിസംബര്‍ ഒന്നു വരെ അഞ്ചുഘട്ടങ്ങളിലാണു പര്യടനം.

മുഖ്യമന്ത്രിയുടെ ആദ്യഘട്ട സന്ദര്‍ശനം 19 വരെയാണു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 18നും 19നും പങ്കെടുക്കേണ്ട പരിപാടികള്‍ക്കു സൗദി സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കാതെ വന്നതോടെ അവ ഒഴിവാക്കി. ഈ സാഹചര്യത്തില്‍ 18നു കേരളത്തിലേക്കു മടങ്ങിയേക്കും. 

Exit mobile version