Site iconSite icon Janayugom Online

സഹകരണമേഖല: നിക്ഷേപകര്‍ക്ക് ആശങ്ക വെണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍

സഹകരണ മേഖലിയിലെ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പാക്കേജോടെ പരിഹരിക്കാന്‍ കഴിയും. തെറ്റ് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 

എല്ലാ വിവരങ്ങളും വെബ്സൈറ്റ് വഴി അറിയാനുള്ള സംവിധാനം കൊണ്ട് വന്നുവെന്നും ഓരോ ബാങ്കുകളെ കുറിച്ചുള്ള വിവരങ്ങൾ സഹകാരികൾക്ക് അറിയാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.കരുവന്നൂരിൽ ആരെയും വെറുതെ വിടില്ല. 18 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് 56 ഭേദഗതികളുമായി പുതിയ നിയമ നിർമാണം നടത്തിയിരിക്കുന്നത്. ടീം ഓഡിറ്റ് വരുന്നത് വീഴ്ചകൾ കണ്ടെത്താൻ സാധിക്കും. ജീവനക്കാരുടെ ലോൺ അടുത്ത ബോർഡ് മീറ്റിംഗിൽ കൊണ്ട് വരണം എന്ന് നിയമം കൊണ്ടുവന്നു.

10 ലക്ഷത്തിന് മുകളിലുള്ള വായ്പകൾ പരിശോധിക്കാൻ അഞ്ചംഗ സമിതി രൂപീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണ്. പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ച ശേഷവും യാത്ര നടത്തുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദങ്ങൾ സഹകരണ മേഖലയെ ബാധിക്കില്ലെന്നും വിഎന്‍ വാസവന്‍ അഭിപ്രായപ്പെട്ടു 

Eng­lish Summary: 

Co-oper­a­tive sec­tor: Min­is­ter VN Vasa­van says investors should not worry

You may also like this video:

Exit mobile version