Site iconSite icon Janayugom Online

കോച്ചുകള്‍ റിസര്‍വ്ഡ്: ഗുരുവായൂർ ‑പുനലൂർ എക്സ് പ്രസ്സില്‍ ജനങ്ങള്‍ക്ക് ദുരിതയാത്ര

16328 ഗുരുവായൂർ ‑പുനലൂർ എക്സ് പ്രസ്സ് മധുര വരെ നീട്ടിയപ്പോൾ കോച്ചുകൾ കുറയുകയും ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്ഡ് ആയി മാറുകയും ചെയ്തതോടെ സ്ഥിരം യാത്രക്കാര്‍ ദുരിതത്തില്‍. ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ യാത്രചെയ്തിരുന്ന സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം തിരക്കായി. ഇതോടെ ഈ വണ്ടിയെ ആശ്രയിച്ച് വർഷങ്ങളായി പോയിരുന്നവർ ഗതികേടിലാണ്. സീറ്റുകൾ നിറഞ്ഞ് തൃശൂരിൽ നിന്നുതന്നെ യാത്രക്കാർ നിൽപ്പ് തുടങ്ങും. 

ഇരിഞ്ഞാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള യാത്രികർക്ക് വണ്ടിയിൽ കയറാൻ തന്നെ സാധിയ്ക്കാത്ത അവസ്ഥയാണ്. കയറിയവർ ശ്വാസം കിട്ടാൻ പോലും ബുദ്ധിമുട്ടി തിങ്ങി ഞെരിഞ്ഞാണ് യാത്ര ചെയ്യുന്നത്. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തര നടപടികൾ സ്വീകരിച്ചുകൊണ്ട് യാത്രികർക്ക് മതിയായ യാത്ര സൗകര്യം ലഭ്യമാക്കണമെന്ന് തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസോയിയേഷൻ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Coach­es reserved: Guru­vayur-Punalur Express Express is suf­fer­ing for people

You may also like this video

Exit mobile version