Site iconSite icon Janayugom Online

കോച്ചിങ് സെന്റര്‍ ദുരന്തം: രണ്ട് പേര്‍ അറസ്റ്റില്‍

floodflood

കനത്ത മഴയെത്തുടർന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദർ നഗറിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‍മെന്റില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദുരന്തത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചിരുന്നു. കെട്ടിട ഉടമയും പരിശീലന കേന്ദ്രത്തിന്റെ കോര്‍ഡിനേറ്ററുമാണ് അറസ്റ്റിലായത്. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ഉദ്യോഗാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. 

റാവുസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിന്റെ ബേസ്മെന്റിലാണ് അപകടം സംഭവിച്ചത്. എറണാകുളം സ്വദേശിയായ നവിന്‍ ഡാല്‍വിന്‍, തെലങ്കാനയില്‍ നിന്നുള്ള താനിയ സോണി, യുപി സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറിയെന്ന് പൊലീസിന് അറിയിപ്പ് ലഭിക്കുന്നത്. പൊലീസും അഗ്നിശമന സേനയുമെത്തുമ്പോള്‍ ബേസ്മെന്റ് പൂര്‍ണമായും മുങ്ങിയിരുന്നു. പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. വെള്ളം കയറിയതോടെ ബയോമെട്രിക് സംവിധാനം തകരാറിലായതോടെ നിരവധിപ്പേര്‍ ബേസ്മെന്റില്‍ കുടുങ്ങുകയായിരുന്നു. 14 വിദ്യാർത്ഥികളെ എന്‍ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷപ്പെടുത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. 

ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ രാത്രി വൈകിയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷിന്റേയും കാലടി സംസ്‌കൃത സർവ്വകലാശാലയിലെ മുൻ സിൻഡിക്കേറ്റ് അംഗവും, ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ: ടി എസ് ലിൻസ്‌ലെറ്റിന്റേയും മകനാണ് നവീൻ. ഹൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു. നവീന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 

Eng­lish Sum­ma­ry: Coach­ing cen­ter dis­as­ter: Two arrested

You may also like this video

Exit mobile version