Site iconSite icon Janayugom Online

മേഘാലയയില്‍ അനധികൃത കൽക്കരി ഖനിയില്‍ സ്ഫോടനം; പത്ത് തൊഴിലാളികൾ മരിച്ചു

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുള്ള താങ്‌സ്‌കു മേഖലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഖനന പ്രവർത്തനങ്ങൾക്കിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ പരിക്കേറ്റ ഒരു തൊഴിലാളിയെ വിദഗ്ധ ചികിത്സയ്ക്കായി ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി.

ഖനി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഭൂപ്രകൃതിയുടെ സങ്കീർണ്ണതയും അവിടേയ്ക്കുള്ള ദുർഘടമായ പാതകളും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വികാസ് യാദവ് പറഞ്ഞു. ഈ പ്രതിസന്ധികൾ കാരണം രക്ഷാദൗത്യം ആരംഭിക്കാൻ വൈകിയതായും അദ്ദേഹം വ്യക്തമാക്കി. 

Exit mobile version