Site iconSite icon Janayugom Online

എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റകള്‍; വിശദമായ അന്വേഷണം നടത്തുമെന്ന് എയർലൈൻ

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിൽ പാറ്റകളെ കണ്ടെത്തിയതായി പരാതി. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് എയർലൈൻ മാപ്പ് പറയുകയും പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.
എയർ ഇന്ത്യയുടെ AI180 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരാണ് പാറ്റകളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടത്. 

കൊൽക്കത്തയിൽ ഇന്ധനം നിറയ്ക്കാൻ വിമാനം ഇറങ്ങിയപ്പോൾ, പാറ്റകളെ ഇല്ലാതാക്കാനുള്ള അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണവും നടത്തിയതായി എയർലൈൻ അറിയിച്ചു. ഈ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും, ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. സാധാരണയായി വിമാനങ്ങൾ പുകയിട്ട് അണുവിമുക്തമാക്കാറുണ്ടെങ്കിലും, ഗ്രൗണ്ട് ഓപ്പറേഷൻ സമയത്ത് പ്രാണികൾ വിമാനത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും എയർലൈൻസ് കൂട്ടിച്ചേർത്തു.

Exit mobile version