കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന മിഠായി വിപണികളില്‍ എത്തുന്നു. ‘കൊറോണ ഗാര്‍ഡ്’ എന്നാണ് ഇതിന്റെ പേര്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഉപയോഗിക്കാവുന്നതാണ് ഇതെന്ന് ഇത് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.
പുനെ ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്‌സ് ആണ് ഈ മിഠായി വികസിപ്പിച്ചത്. തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ചെന്നൈ ഫ്രോണ്ടിയര്‍ മെഡിവില്ലെ ആശുപത്രിയാണ് മിഠായിയുടെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്.
കോവിഡ് വകഭേദങ്ങള്‍ക്കെതിരെ മിഠായി 98.4ശതമാനം ഫലപ്രദമാണെന്നു തെളിഞ്ഞതായി ആശുപത്രി ചെയര്‍മാനും സിഇഒയുമായ ഡോ. കെ.എം.ചെറിയാന്‍ പറഞ്ഞു. പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാന ഘടകം.
കൈകള്‍ സോപ്പിട്ടു കഴുകുമ്പോള്‍ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. എണ്ണയുടെ ആവരണം തൊണ്ടയില്‍ നിലനില്‍ക്കുമ്പോള്‍ വൈറസ് നശിക്കുമെന്നു ഡോക്ടര്‍ പറയുന്നു. ഒരു മിഠായി കഴിച്ചാല്‍ 10 12 മണിക്കൂര്‍ ഗുണം കിട്ടും. ഈ വര്‍ഷം വിപണിയിലെത്തുമെന്നും ഡോ. ചെറിയാന്‍ അറിയിച്ചു.
പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ സാധാരണ മിഠായി പോലെ കഴിക്കാമെന്നതിനാല്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ആവശ്യമില്ല. മിഠായിയുടെ ഉല്‍പാദനം അമ്പത്തൂരിലെ ഫാക്ടറിയില്‍ തുടങ്ങി.
English Summary: Coconut oil candy to fight corona: 98.4% effective, say health experts
You may like this video also