Site iconSite icon Janayugom Online

വെളിച്ചെണ്ണ വില കുറയും; ഔട്ട്‌ലറ്റുകളില്‍ സബ്സിഡി സാധനങ്ങൾ ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്നും സപ്ലൈക്കോ എംഡി

സപ്ലൈക്കോ ഔട്ട് ലെറ്റുകളിൽ വെളിച്ചെണ്ണ വില കുറയുമെന്നും സബ്‌സിഡി സാധനങ്ങള്‍ ഔട്ട്‌ലെറ്റിലുണ്ടാകാത്ത അവസ്ഥ ഉണ്ടാകില്ലെന്നും സപ്ലൈക്കോ എംഡി അശ്വതി ശ്രീനിവാസന്‍. സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്ക് പൂര്‍ണമായും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തവണ എവിടെയും സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്ക് കുറയില്ല. ഔട്ട്‌ലറ്റുകളില്‍ സാധനം ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. വെളിച്ചണ്ണ വില കുറക്കുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരുമായി ചർച്ച നടത്തി.
എന്തുകൊണ്ട് വില കൂടുന്നു എങ്ങനെ കുറയ്ക്കാന്‍ കഴിയും എന്നതില്‍ വിപണിയില്‍ പഠനം നടത്തിയിരുന്നുവെന്നും അവർ പറഞ്ഞു.

Exit mobile version