Site icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സ്കൂൾ അധ്യാപകന്‍ അറസ്റ്റില്‍

തമിഴ്നാട്ടിലെ തിരുപ്പതിയിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ചതിന് സ്കൂൾ അധ്യാപകനെ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടികളിൽ ഒരാൾക്ക് 19 വയസും മറ്റേയാൾക്ക് 16 വയസുമാണുള്ളത്. കോയമ്പത്തൂരിൽ നൃത്താധ്യാപകനായി ജോലി ചെയ്തിരുന്ന മണിമാരനെ തിരുപ്പതിയിൽ വച്ചാണ് അറസ്റ്റിലായത്. പെണ്‍കുട്ടിളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

2021 ജൂലൈയിലാണ് 16 വയസുള്ള കുട്ടിയെ ഇയാള്‍ തട്ടികൊണ്ട് പോയത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് കന്യാകുമാരി സ്വദേശിയായ 19 വയസുകാരിയെ തട്ടികൊണ്ടുപോകുന്നത്.

19 കാരിയായ പെൺകുട്ടി തന്റെ സുഹൃത്തിനെ ഫോണ്‍ ചെയ്യുകയും വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ഇവരെ കണ്ടെത്താനായത്. ഫോൺ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് ഇയാളെ കണ്ടെത്തിയത്.

eng­lish sum­ma­ry; Coim­bat­ore police arrests school teacher for kid­nap­ping a minor, 19-year-old girl

you may also like this video;

Exit mobile version