Site iconSite icon Janayugom Online

കേരളത്തിലെ കലാലയങ്ങൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നു: മന്ത്രി ആർ ബിന്ദു

BinduBindu

സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഇടങ്ങളായി കേരളത്തിലെ കലാലയങ്ങളെ മാറ്റുന്ന നൂതന പദ്ധതികൾ നടപ്പാക്കി കേരളം മുന്നേറുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോതമംഗലം ചേലാട് പോളിടെക്നിക്കിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സിവിൽ, മെക്കാനിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇതിനായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പും വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ പാർക്കുകൾ, ഏൺ വൈൽ യു ലേൺ പദ്ധതി പ്രകാരം സംരംഭങ്ങൾ, യംഗ് ഇന്നോവേറ്റിവ് പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ നൂതനാശ പ്രോജക്ടുകൾക്ക് 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സർക്കാർ സഹായം, സാങ്കേതികവിദ്യാഭ്യാസ നൂതന സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക വിദ്യയിൽ തൊഴിൽ നൈപുണ്യ തുടർപരിശീലനം പഠനത്തോടൊപ്പം തൊഴിൽ ലഭ്യമാക്കൽ, ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനിക വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥക്കനുയോജ്യമായ രീതിയിൽ വികസിപ്പിച്ചും നടപ്പാക്കുന്നു. 

ആന്റണി ജോൺ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ സി സുമിത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ്, പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയാർ, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ, മീറ്റ് പ്രൊഡ ക്ട്സ് ഓഫ് ഇൻഡ്യാ ചെയർമാൻ ഇ കെ ശിവൻ, പിടിഎ വൈസ് പ്രസിഡന്റ് രാജു റ്റി കെ എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖല കാര്യാലയം ജോയിന്റ് ഡയറക്ടർ സോളമൻ പി എ സ്വാഗതവും കോതമംഗലം ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ സജിന കെ പൗലോസ് കൃതജ്ഞതയും രേഖപ്പെടുത്തി. 

Exit mobile version