Site icon Janayugom Online

സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25 ലേക്ക് മാറ്റി: പോളിടെക്നിക്കും എഞ്ചിനീയറിംഗ് കോളേജുകളും അടയ്ക്കും

കനത്ത മഴക്കെടുതികൾ നിലനിക്കുന്നതിനാൽ സംസ്ഥാനത്തെ കോളേജുകളിൽ ഒക്ടോബർ 25 തിങ്കളാഴ്ച മാത്രമേ ഇനി ക്ലാസ്സുകൾ ആരംഭിക്കൂ. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളുമടക്കമുള്ള കലാലയങ്ങളിൽ ക്ലാസുണ്ടാവില്ല. കനത്ത മഴ വ്യാപകമായി കെടുതി വിതച്ച് തുടരുന്ന സാഹചര്യത്തിലാണിത്. തിങ്കളാഴ്ച നടക്കാനിരുന്ന സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കലാലയങ്ങൾ ഒക്ടോബർ 18 മുതൽ പൂർണ്ണമായി തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനവും മാറ്റിയിട്ടുണ്ട്.

 

Eng­lish Sum­ma­ry: Col­lege open­ing  in the state post­poned to Octo­ber 25

You may like this video also

Exit mobile version