Site icon Janayugom Online

സംസ്ഥാനത്തെ കോളജുകള്‍ ഇന്നു മുതല്‍ തുറക്കും

colleges

സംസ്ഥാനത്തെ കോളജുകള്‍ ഇന്നു മുതല്‍ പൂര്‍ണമായി തുറക്കും. ബിരുദ, ബിരുദാനന്തര ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്നു മുതല്‍ കോളജുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര അവസാനവർഷ ക്ലാസുകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് കോളജുകള്‍ പഴയ രീതിയിലെ പ്രവര്‍ത്തനത്തിലേക്ക് വീണ്ടുമെത്തുന്നത്. 18 ന് ആരംഭിക്കേണ്ടിയിരുന്ന ക്ലാസുകൾ മഴക്കെടുതിയെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. 

ENGLISH SUMMARY:Colleges in the state will be open from today
You may also like this video

Exit mobile version