Site iconSite icon Janayugom Online

കേരളത്തിന്റെ വികസനം തടയാന്‍ കോണ്‍ഗ്രസും, ബിജെപിയും തമ്മില്‍ അന്തര്‍ധാര : മുഖ്യമന്ത്രി

കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന് തടയാന്‍ കോണ്‍ഗ്രസും, ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാാര്‍ കേരളത്തോട് നിഷേധസമീപനം സ്വീകരിക്കുമ്പോള്‍ കേന്ദ്രത്തിന്റെ മനസിനൊപ്പമായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസും, യുഡിഎഫും.കേന്ദ്രഭരണത്തിലുള്ള ബിജെപിക്കൊപ്പം കോണ്‍ഗ്രസും മനസും ചേരുകയായിരുന്നു. 

കേന്ദ്രസര്‍ക്കാരിനെതിരെ അരയക്ഷരം പോലും പറയാത്തവരാണ് കേരളത്തില്‍ നിന്നള്ള യുഡിഎഫ് എംപിമാര്‍, വൈപ്പിന്‍, കൊച്ചി, കളമശേരി ‚എറണാകുളം മണ്ഡലങ്ങളിലെ നവകേരളസദസുകളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .നാട്‌ പുരോഗതി നേടരുതെന്നാണ്‌ പ്രതിപക്ഷം ആഗ്രഹിക്കുന്നത്‌. എന്നാൽ, യുഡിഎഫ്‌ സമീപനത്തിനുള്ള മറുപടിയാണ്‌ നവകേരളസദസ്സിലെത്തുന്ന വൻ ജനക്കൂട്ടം. എന്നാൽ, കോൺഗ്രസും യുഡിഎഫും ഏകപക്ഷീയമായി ബഹിഷ്കരിക്കുകയാണ്‌. എന്തിനാണ്‌ ബഹിഷ്കരിച്ചതെന്ന്‌ അവരുടെ അണികൾക്കുപോലും മനസ്സിലായിട്ടില്ല. 

ബഹിഷ്കരണത്തിനുപുറമേ പലതരത്തിൽ നവകേരളസദസ്സിനെ ഇകഴ്‌ത്തിക്കാട്ടാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതുവരുമാനം 2016ൽ 26 ശതമാനമായിരുന്നത്‌ 67 ശതമാനമായി വർധിച്ചു. മൊത്തം ആഭ്യന്തര ഉൽപ്പാദനം 5.60 കോടി രൂപയായിരുന്നത്‌ 10.17 കോടിയായി വർധിച്ചു.പ്രതിശീർഷവരുമാന പട്ടികയിൽ ഇന്ത്യയിലെ ആദ്യ അഞ്ച്‌ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വാർഷികവരുമാനത്തിന്റ 35 ശതമാനംമാത്രമാണ്‌ കേരളത്തിന്‌ കടം. എന്നാൽ, കേന്ദ്രം വാർഷികവരുമാനത്തിന്റെ 51 ശതമാനമാണ്‌ കടമെടുക്കുന്നത്‌. കേന്ദ്ര വിവേചനത്തിനെതിരെ നാടൊന്നാകെ പ്രതികരിക്കേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
Col­lu­sion between Con­gress and BJP to stop Ker­ala’s devel­op­ment: Chief Minister

You may also like this video:

Exit mobile version