Site iconSite icon Janayugom Online

വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ തീവ്രമായ പകര്‍ച്ചവ്യാധികള്‍ ; പ്രതിരോധത്തിന് കൂടുതല്‍ പണം വേണ്ടിവരും

ഭാവിയില്‍ വരാനിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ കോവിഡിനേക്കാള്‍ തീവ്രമായിരുക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദ‍ഗ്ധ. ഓക്സ്ഫെഡ് ‑അസ്ട്രസെനക വാക്സിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച സാറ ഗില്‍ബര്‍ട്ടാണ് ഭാവി പകര്‍ച്ചവ്യാധികളെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി രാജ്യങ്ങള്‍ കുടുതല്‍ പണം ചെലവഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മറന്നു കളയരുത്. 

ഇനിയൊരു പകര്‍ച്ചവ്യാധി നേരിടാന്‍ രാജ്യങ്ങള്‍ സജ്ജമായിരിക്കണം. നമ്മുടെ ജീവതത്തെയും ജീവനോപാധികളെയും വെെറസ് ആക്രമിക്കുന്ന അവസാന സംഭവമായിരിക്കില്ല കോവിഡെന്നും സാറ പറഞ്ഞു.
ഒമിക്രോണ്‍ വകഭേദത്തിനെതിരെ നിലവിലുള്ള വാക്സിന്‍ ഫലപ്രാപ്തി കുറവായിരിക്കുമെന്നും കൂടുതല്‍ പഠനഫലങ്ങള്‍ പുറത്തുവരുന്നത് വരെ ജനം ജാഗ്രത പാലിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
eng­lish summary;Coming up are more infec­tious dis­eases than covid
you may also like this video;

Exit mobile version