മുടിയെക്കുറിച്ചുള്ള പരാമര്‍ശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് മുംബൈഹോക്കോടതി. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തല്‍ .മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ കമന്റ്.
മുടിയെ വർണ്ണിച്ച് ഒരു ഗാനവും ആലപിച്ചു. പിന്നാലെ തൊഴിലിടത്തെ ലൈംഗികാധിക്ഷേപത്തിന് സ്ത്രീ പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥൻ അങ്ങനെ പറഞ്ഞെന്ന് തെളിഞ്ഞാൽ പോലും ലൈംഗികാധിക്ഷേപത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.