കോൺഗ്രസിലെ കുടുംബാധിപത്യം സംബന്ധിച്ച പരാമര്‍ശം നടത്തിയ ശശിതരൂരിനോട് സഹതാപം മാത്രമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവൻ നൽകിയവരാണ്. കോൺഗ്രസിലേത് കുടുംബാധിപത്യമെന്ന് പറയുന്നത് നീതികരിക്കാനാകില്ല. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്നുള്ളത് ശശി തരൂരിനോട് ചോദിക്കണം. അദ്ദേഹം വിശദീകരിക്കട്ടെയെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിലെ കുടുംബാധിപത്യം സംബന്ധിച്ച പരാമര്‍ശം: ശശിതരൂരിനോട് സഹതാപം മാത്രമെന്ന് കെ സി വേണുഗോപാൽ

