Site iconSite icon Janayugom Online

കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബോളില്‍ സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍ ടീം സ്വര്‍ണം നേടി.ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഈ നേട്ടം. ഇതോടെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലമത്തെ സ്വര്‍ണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍ ടീമിന്റെ ആദ്യ ഫൈനല്‍ കൂടിയാണിത്. 

17–10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം. ലവ്ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതോടെ 10 ആയി.

Eng­lish Summary:Commonwealth Games; Indi­an women won gold in lawn ball
You may also like this video

Exit mobile version