തിരുവിതാംകൂറിൽ തൊഴിലാളികളെ അവഗണിക്കപ്പെട്ടവരായി കണ്ടപ്പോൾ അതിനെതിരായ പ്രക്ഷോഭങ്ങളിൽ അവർക്ക് ഊർജ്ജം പകർന്ന് നൽകിയത് കമ്മ്യുണിസ്റ്റുകാരായിരുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു . തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയ (എഐടിയുസി) ന്റെ ബിസിനസ് സമ്മേളനം ടി പുരുഷോത്തമന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
തൊഴിലാളികളുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ നിയമ ലംഘന സമരങ്ങളുടെ വേലിയേറ്റം തന്നെ അന്നുണ്ടായി , എല്ലാത്തിനും അതീതമായി തൊഴിലാളികൾ അവരുടെ ഐക്യത്തെ പ്രധാനമായി കണ്ടു . സങ്കുചിത ചിന്തകളുടെ തടവറയിലല്ല തങ്ങൾ ജീവിക്കേണ്ടതെന്ന് തൊഴിലാളികൾ തെളിയിച്ചു . ചരിത്രത്തെ പോലും മാറ്റിനിർത്താനുള്ള നീക്കങ്ങളാണ് സംഘപരിവാർ നടത്തുന്നത് . ചരിത്ര ഗവേഷണ കൗൺസിലിൽ ഉൾപ്പടെയുള്ളവർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു . ജന വിരുദ്ധ നയങ്ങളുടെ ഘോഷയാത്രയാണ് കേന്ദ്ര ഭരണത്തിന് കീഴിൽ നടക്കുന്നത് . കേന്ദ്ര സർക്കാരിന്റെ കിരാത നിയമങ്ങൾക്കെതിരെയുള്ള തൊഴിലാളികളുടെ പണിമുടക്ക് ചരിത്രമാകുമെന്നും പി പ്രസാദ് പറഞ്ഞു .
യൂണിയൻ വൈസ് പ്രസിഡന്റ് പി ജ്യോതിസ് പതാകയുയർത്തി . രക്തസാക്ഷി , അനുശോചന പ്രമേയങ്ങൾ സെക്രട്ടറി കെ എസ് വാസൻ അവതരിപ്പിച്ചു . യൂണിയൻ വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി . ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു . ഭാവി പ്രവര്‍ത്തന പരിപാടി ആര്‍ സുരേഷും ബജറ്റ് എം ഡി വാമദേവനും പ്രമേയങ്ങള്‍ ടി സി സോമിനിയും അവതരിപ്പിചു . ദീപ്‌തി അജയകുമാർ , വി മോഹന്‍ദാസ്, എന്‍ പി കമലാധരന്‍, വി പി ചിദംബരന്‍, വി സി മധു, ആർ അനിൽകുമാർ , പി എസ് എം ഹുസൈൻ , പി പി ഗീത , പി കെ സദാശിവന്‍പിള്ള, ഡി പി മധു, പി യു അബ്ദുള്‍കലാം, പി ജി രാധാകൃഷ്ണന്‍, ആര്‍ പ്രദീപ്, എ എം ഷിറാസ്, സി പുരുഷന്‍, കെ പി പുഷ്ക്കരന്‍, സി വാമദേവ്, വി എന്‍ ഷാജി, പി സുരേന്ദ്രൻ , ആർ ജയസിംഹൻ എന്നിവര്‍ സംസാരിച്ചു . ബി നസീര്‍ നന്ദി പറഞ്ഞു .
english summary;Communists’ drive to turn workers into agitators: Minister P Prasad
you may also like this video;