പത്തനംതിട്ട റാന്നി തുലാപ്പള്ളി പുളിയൻകുന്ന് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.നഷ്ടപരിഹാരമായ 10 ലക്ഷം രൂപയുടെ ആദ്യ ഗഡു 24മണിക്കൂറിനുള്ളിൽ കൈമാറും. ആശ്രിതർക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ ചെയ്യുമെന്നും ഫെൻസിംഗ് നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കളക്‌ടർ അറിയിച്ചു. ഇന്നു പുലർച്ചെ മൂന്നോടെയാണ് സംഭവം.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണണെമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പോസ്റ്റുമോർട്ടനടപടികൾക്കായി വിട്ടുനൽകില്ലെന്ന രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് കളക്ടർ എത്തി. വീടിന്റെ മുറ്റത്ത് ആന കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് ആനയെ ഓടിക്കാൻ ഇറങ്ങിയതാണ് ബിജു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
English Summary: Compensation will be assured to Biju’s family who died in elephant attack
You may also like this video