Site iconSite icon Janayugom Online

പരാതിക്കാരിയെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കളിയാക്കി: ബ്രിട്ടീഷ് മന്ത്രിയെ പുറത്താക്കി

പരാതിയുമായെത്തിയ സ്ത്രീയെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കളിയാക്കിയതിന് ആരോഗ്യമന്ത്രിയെ ബ്രട്ടീഷ് പ്രധാനമന്ത്രി കിയോര്‍ സ്റ്റാമെര്‍ പുറത്താക്കി.മെസേജുകളില്‍ വംശീയ, ജൂതവിരുദ്ധ, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ആരോഗ്യ സഹമന്ത്രി ആന്‍ഡ്രു ഗ്വിന്നിനെയാണ് പദവിയില്‍ നിന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

വാട്സ് ആപ്പിലെ കളിയാക്കല്‍ ചാറ്റുകള്‍ ദ് മെയിന്‍ ഓണ്‍ സണ്‍ഡേ എന്ന പത്രം വാര്‍ത്തയാക്കിയിരുന്നു. ആന്‍ഡ്രൂ ഗ്വിന്നിന്റെ മണ്ഡലത്തിലെ 72 വയസുള്ള വനിത പരാതിയുമായി വന്നപ്പോള്‍ അവരെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ തട്ടിപ്പോയാല്‍ മതിയായിരുന്നെന്ന് ലേബര്‍‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് മന്ത്രി കമന്റിട്ടത്.

ലേബർ എംപിയായ ഡിയാൻ ആബട്ടിനെതിരെ വംശീയ പരാമർശം നടത്തിയെന്നും ഉപപ്രധാനമന്ത്രി ആഞ്ജല റെയ്നർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version