Site iconSite icon Janayugom Online

ഭാര്യ ഇറച്ചി പാചകം ചെയ്തില്ലെന്ന് പരാതി; അഞ്ച് തവണ പൊലീസിനെ വിളിച്ചു, ഒടുവില്‍ അറസ്റ്റില്‍

ഭാര്യ ആട്ടിറച്ചി പാചകം ചെയ്തു നല്‍കിയില്ലെന്ന് പരാതി പറയാന്‍ അഞ്ചുതവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ യുവാവ് അഞ്ചുതവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഭാര്യ തനിക്ക് വേണ്ടി ആട്ടിറച്ചി പാചകം ചെയ്തു നല്‍കിയില്ലെന്നായിരുന്നു പരാതി.

ശല്യപ്പെടുത്തിയതിന് കേസെടുത്താണ് പൊലീസ് ഇയാളെ പിടികൂടിയത്. പിന്നീട് താക്കീത് നല്‍കി വിട്ടയച്ചു.

eng­lish sum­ma­ry; com­plaint against Wife for not cook­ing meat; He called the police five times and was even­tu­al­ly arrested

you may also like this video;

Exit mobile version