വയനാട് മുണ്ടക്കൈ ദുരിതാശ്വാസത്തിനായി ഭവനരഹിതര്‍ക്ക് വീട് വെയ്ക്കാനായി യൂത്ത് കോണ്‍ഗ്രസ് പിരിച്ച തുക പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായി ചെലവഴിച്ചതായി പരാതി .യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫണ്ട് ചെലവഴിച്ചത്.
രണ്ടര ലക്ഷം നിയോജക മണ്ഡലം കമ്മിറ്റികളോട് പിരിക്കാനായിരുന്നു നിർദേശം. എന്നാൽ ലക്ഷങ്ങൾ ബിരിയാണി ചലഞ്ചിലൂടെയും ദോത്തി, സാരി ചലഞ്ചിലൂടെയും പിരിച്ചിട്ടും ദുരിതാശ്വാസ പുനരധിവാസത്തിനായി കൈമാറിയില്ല. ഇതോടെ പാലക്കാട് ജില്ലയിലെ വിവിധ കമ്മിറ്റികൾ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട് നിന്ന് പിരിച്ച ഫണ്ടിന്റെ കണക്ക് പുറത്ത് വിടണം എന്ന് ഒരു വിഭാഗം പറയുന്നു.

