Site iconSite icon Janayugom Online

നടി ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂർ കസ്റ്റഡിയിൽ

ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നടി ഹണി റോസ് നൽകിയ നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിയിൽ . വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു . താൻ പോകുന്ന ചടങ്ങുകളിൽ ബോബി ചെമ്മണൂർ മനപ്പൂർവം വരാൻ ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്‌തെന്നും ഹണി റോസിന്റെ പരാതിയിൽ പറയുന്നു .

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോയെന്ന് ഹണി റോസ് ഫേസ് ബുക്കിൽ ചോദിച്ചിരുന്നു. ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്. ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും ഹണി റോസ് ഫേസ് ബുക്കിൽ കുറിച്ചിരുന്നു 

Exit mobile version