Site icon Janayugom Online

മധ്യപ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതിന്‍റെ പേരില്‍ വെള്ളം നിഷേധിക്കുന്നതായി പരാതി

ബിജെപിക്ക് വോട്ട് ചെയ്യാത്തതിന്‍റെ പേരില്‍ വെള്ളം നിഷേധിക്കപ്പെട്ടതായി പരാതി.മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലയില്‍ നിന്നാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. സംസ്ഥാന മന്ത്രി ബ്രിജേന്ദ്രസിങ് യാദവ് പ്രതിനിധീകരിക്കുന്ന മംഗാവലി അസംബ്ലി മണ്ഡലത്തിലെ നയഖേഡ ഗ്രാമത്തില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അവര്‍ ബി ജെ പിക്ക് വോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഗ്രാമവാസികളോട് ചോദിക്കുന്നു.

ഇല്ല എന്ന് പറഞ്ഞാല്‍ അവര്‍ മോട്ടോര്‍ സ്വിച്ച് ഓഫ് ചെയ്ത് ഞങ്ങളെ ഓടിക്കുന്നു, ഗ്രാമവാസിയായ ശ്യാം ബായി എന്നയാള്‍ പറയുന്നു. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അവര്‍ കുഴല്‍ക്കിണര്‍ പ്രവര്‍ത്തിപ്പിക്കുന്നത് പൂര്‍ണമായും നിര്‍ത്തി എന്നാണ് ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടി പറയുന്നത്. ആരും അറിയാതെ രാത്രി മാത്രമാണ് സ്വിച്ച് ഓണ്‍ ചെയ്യുന്നത് എന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഗ്രാമത്തിലെ മറ്റുള്ളവരും സമാനമായ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ബി ജെ പിയുടെ പേര് പറഞ്ഞിട്ടില്ല.

എന്നാല്‍ പൂവിന് അതായത് ബി ജെ പിയുടെ ചിഹ്നമായ താമരയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വെള്ളം നല്‍കില്ലെന്ന് ചിലര്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ബ്രിജേന്ദ്ര സിംഗ് യാദവ് രംഗത്തെത്തി.ഗ്രാമത്തില്‍ ഞാന്‍ നാല് കുഴല്‍ക്കിണറുകള്‍ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും വെള്ളം നല്‍കുന്നതിനാണ് അത് ചെയ്തത്’, അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. 

Eng­lish Summary:
Com­plaint of denial of water for not vot­ing for BJP in Mad­hya Pradesh

You may also like this video:

Exit mobile version