Site iconSite icon Janayugom Online

റോഡരികില്‍ കിടന്ന വയോധികന്റെ കാലില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി

റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. വടക്കാഞ്ചേരി തെക്കുംകര സ്വദേശി ശശിധരന്റെ കാലിലാണ് വെള്ളമൊഴിച്ച് പൊള്ളിച്ചെന്ന പരാതി ഉയർന്നിരിക്കുന്നത്. 

പൊള്ളലേറ്റ ശശിധരൻ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണനാളിൽ ആയിരുന്നു സംഭവം. സംഭവത്തില്‍ പരാതി നൽകിയിട്ടും പ്രതികളെ പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ശശിധരന്റെ കുടുംബം പറയുന്നത്. ഇരുകാലുകളിലും പൊള്ളലേറ്റിട്ടുണ്ട്. സൂര്യാഘാതം ഏറ്റതല്ല തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലാണെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി ശശിധരന്റെ ഭാര്യ പറയുന്നു.

Exit mobile version