Site iconSite icon Janayugom Online

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുരുഷ ഡോക്ടര്‍ വനിതാ ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുരുഷ ഡോക്ടര്‍ നഴ്സിങ് അസിസ്ററന്റിനെ ആക്രമിച്ചെന്ന് പരാതി. അണുവിമുക്തമാക്കിയ ശസ്ത്രക്രിയാ ഉപകരണത്തില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് വനിതാ ജീവനക്കാരിയെ ഡോക്ടര്‍ തൊഴിച്ചെന്നാണ് ആരോപണം.

ഓര്‍ത്തോ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ പ്രമോദിനെതിരെയാണ് പരാതി. ഓപ്പറേഷൻ തിയേറ്ററില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുകയായിരുന്നു ഡോ പ്രമോദ്. അണുവിമുക്തമാക്കിയ ഉപകരങ്ങളില്‍ സ്പര്‍ശിച്ചതിനേത്തുടര്‍ന്നാണ് ജീവനക്കാരിയെ ഡോക്ടര്‍ തൊഴിച്ചതെന്നാണ് പരാതി.

ഡോ പ്രമോദിനെതിരെ നടപടിയാവശ്യപ്പെട്ട് ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു.

Eng­lish Sum­ma­ry: com­plaint that the doc­tor attacked the employ­ee in tvm med­ical cge
You may also like this video

Exit mobile version