
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുരുഷ ഡോക്ടര്‍ നഴ്സിങ് അസിസ്ററന്റിനെ ആക്രമിച്ചെന്ന് പരാതി. അണുവിമുക്തമാക്കിയ ശസ്ത്രക്രിയാ ഉപകരണത്തില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് വനിതാ ജീവനക്കാരിയെ ഡോക്ടര്‍ തൊഴിച്ചെന്നാണ് ആരോപണം.
ഓര്‍ത്തോ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ പ്രമോദിനെതിരെയാണ് പരാതി. ഓപ്പറേഷൻ തിയേറ്ററില്‍ വച്ച് ഇന്ന് രാവിലെയാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുകയായിരുന്നു ഡോ പ്രമോദ്. അണുവിമുക്തമാക്കിയ ഉപകരങ്ങളില് സ്പര്ശിച്ചതിനേത്തുടര്ന്നാണ് ജീവനക്കാരിയെ ഡോക്ടര്‍ തൊഴിച്ചതെന്നാണ് പരാതി.
ഡോ പ്രമോദിനെതിരെ നടപടിയാവശ്യപ്പെട്ട് ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു.
English Summary: complaint that the doctor attacked the employee in tvm medical cge
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.