പത്തനംതിട്ട തിരുവല്ലയില്‍ ഓക്സിജൻ ലഭിക്കാതെ ആംബുലൻസില്‍ രോഗി മരിച്ചതായി പരാതി. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകവെയാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ സിലിണ്ടര്‍ തീര്‍ന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
English Summary: Complaint that the patient died in the ambulance without getting oxygen
You may also like