Site iconSite icon Janayugom Online

പാലിയേക്കര ടോൾപ്ലാസയിലെ അന്യസംസ്ഥാന ഗുണ്ടകൾ വാഹന ഉടമയെ മർദ്ദിച്ചതായി പരാതി

പാലിയേക്കര ടോൾപ്ലാസയിലെ അന്യസംസ്ഥാന ഗുണ്ടകൾ വാഹന ഉടമകളെ മർദ്ദിക്കുകയും നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതില്‍ സർക്കാർ ഇടപ്പെടണമെന്ന് കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പടമാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ഷിജു കാലായിലുംഅദ്ദേഹത്തിന്റെ 70 വയസുള്ള അമ്മയുമായി ആശുപത്രിയിൽ പോകുന്നതിനിടെ കാറിന് മുന്നില്‍ വീപ്പകൾ വലിച്ചെറിഞ്ഞ് തടഞ്ഞു മര്‍ദിച്ചുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

എട്ടോളം പേരുടെ മര്‍ദ്ദനത്തില്‍ തലക്ക് പരിക്കേറ്റ് ഷിജുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന്റെ ടോള്‍ പണം തീര്‍ന്നത് അടയ്ക്കാന്‍ തയ്യാറായിരുന്നുവെങ്കിലും മൊബൈലും ലൈസന്‍സും നല്‍കിയാല്‍ മാത്രമെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതിക്കൂ എന്ന നിലപാടിലെത്തിയതോടെയാണ് തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത്. 

വിഷയവുമായി ബന്ധപ്പെട്ട് പുതുക്കാട് സ്റ്റേഷനിൽ എത്തിയ സംഘടന നേതാക്കളോട് മോശമായി പെരുമാറിയ പോലീസ്, പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മർദ്ദിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിൽ സൂബീഷ്.വി.എസ്. എൽദോ വർഗ്ഗീസ്. ബിബിൻ മണലോടി എന്നിവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Com­plaint that the vehi­cle own­er was beat­en up by for­eign goons at the Pal­lyekara toll plaza

You may also like this video

Exit mobile version