Site icon Janayugom Online

പരാതികള്‍ കൂടുന്നു; കോഴിക്കോട് ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്

കോഴിക്കോട് കോര്‍പ്പറേഷന് ഒരു പരാതി കൂടി ലഭിച്ചതോടെ കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേഷന് ഒരു പരാതി കൂടി ലഭിച്ചത്.
ബീച്ചിലെ മുഴുവന്‍ തട്ടുകടക്കാര്‍ക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം കോര്‍പറേഷന്റെ വിലക്കിനെതിരെ പ്രതിഷേധിക്കുമെന്ന് കച്ചവടക്കാര്‍ അറിയിച്ചു.
നേരത്തെ വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയില്‍ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ വരക്കല്‍ ബീച്ചിലെ രണ്ട് തട്ടുകടകളില്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തി.

 

Eng­lish sum­ma­ry; Com­plaints are on the rise; The sale of salt­ed fruits has been banned

You may also like this video;

Exit mobile version