Site icon Janayugom Online

ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; രാത്രി കർഫ്യൂ തുടരും, അവശ്യ സർവീസുകൾ മാത്രം

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. എല്ലാ ദിവസവും രാത്രി പത്ത് മുതല്‍ ആറുവരെ കോവിഡ് നിയന്ത്രണത്തിനായുള്ള രാത്രികാല കര്‍ഫ്യൂ തുടരും.
ലോക്ഡൗണില്‍ അവശ്യമേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ആരാധാനലയങ്ങളിൽ പോകുന്നതിനും വിവാഹങ്ങള്‍ക്കും ഗൃഹപ്രവേശനങ്ങള്‍ക്കും സംസ്കാരചടങ്ങുകൾക്കും യാത്ര ചെയ്യാം. 

കടകളുടെ സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ യാത്രയ്ക്ക് മാത്രമാകും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗത്തില്‍ ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

ENGLISH SUMMARY:Complete lock­down today; The night cur­few will continue
You may also like this video

Exit mobile version