Site iconSite icon Janayugom Online

കോംട്രസ്റ്റ്: എഐടിയുസി സത്യഗ്രഹ സമരം ആരംഭിച്ചു

comtrustcomtrust

മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐടിയുസി നേതൃത്വത്തിൽ സത്യഗ്രഹ സമരം ആരംഭിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഇ സി സതീശൻ, പി കെ നാസർ, പി വി മാധവൻ, സി പി സദാനന്ദൻ, അഡ്വ. സുനിൽ മോഹനൻ, എസ് രമേശൻ, സി സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. യു സതീശൻ സ്വാഗതവും പി ശിവപ്രകാശ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന ദിവസം എഐടിയുസി സിറ്റി കമ്മിറ്റി അംഗങ്ങൾ സത്യഗ്രഹമിരുന്നു. വരും ദിവസങ്ങളിൽ ഘടക സംഘടനകളായ പിഎഫ‌്ടിയു, സിറ്റി കോർപറേഷൻ വർക്കേഴ്സ് യൂണിയൻ, ചുമട്ട് തൊഴിലാളി, സിറ്റി വഴിയോരം, നിർമ്മാണത്തൊഴിലാളി, വസ്ത്രവ്യാപാരം, ഉന്തുവണ്ടി, മോട്ടോർ, കോംട്രസ്റ്റ് ഐ ഹോസ്പിറ്റൽ, മൾട്ടി ലെവൽ മാർക്കറ്റിങ്, സപ്ലൈകോ, ചെത്ത് തൊഴിലാളി, സെക്യൂരിറ്റി എംപ്ലോയീസ് തുടങ്ങിയവയുടെ പ്രവർത്തകർ സത്യഗ്രഹ സമരത്തിൽ പങ്കെടുക്കും. 

2009 ഫെബ്രുവരി ഒന്നിനാണ് മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി പൂട്ടിയത്. തുടർന്ന് എഐടിയുസിയുടെയും സിപിഐയുടെയും നേതൃത്വത്തിൽ നടന്ന സമരങ്ങൾക്കൊടുവിൽ കോംട്രസ്റ്റ് വീവിങ് ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതിന് കേരള നിയമസഭ 2012ൽ പാസാക്കിയ ബില്ലിന് 2018ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ അഞ്ചുവർഷമായിട്ടും തുടർനടപടികൾ ത്വരിതപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് രണ്ടാംഘട്ട അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചത്. 260 ദിവസം പിന്നിട്ട സമരത്തിന് പിന്തുണയർപ്പിച്ചുകൊണ്ടും കോംട്രസ്റ്റ് സർക്കാർ ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുമാണ് എഐടിയുസി സിറ്റി കമ്മിറ്റി നേതൃത്വത്തിൽ അനുഭാവ സത്യഗ്രഹസമരം ആരംഭിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Comtrust: AITUC has start­ed satya­gra­ha strike

You may also like this video

Exit mobile version