Site iconSite icon Janayugom Online

ആശയപരമായി വ്യത്യാസങ്ങൾ നിരവധി; മുസ്ലിംലീഗ് വന്നാൽ എൽഡിഎഫിന്റെ മതിപ്പ് നഷ്ടമാകുമെന്ന് വെള്ളാപ്പള്ളി

ആശയപരമായി വ്യത്യാസങ്ങൾ നിരവധി ഉള്ളതിനാൽ മുസ്ലിംലീഗ് വന്നാൽ എൽഡിഎഫിന്റെ മതിപ്പ് നഷ്ടമാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിനെ ഒപ്പം കൂട്ടാന്‍ എല്‍ഡിഎഫ് തയ്യാറാകുമെന്ന് കരുതുന്നില്ല. ഭരണത്തിന് വേണ്ടി മാത്രം അവര്‍ ഒന്നിക്കുമെന്ന് കരുതുന്നില്ല. എന്നും എപ്പോഴും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ലീഗ്. 

അങ്ങനെയുള്ളവരെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകളില്ല. വ്യക്തികളുടെ ഗ്രൂപ്പാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. വി ഡി സതീശനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കേണ്ട. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version