പ്രമുഖ ബിൽഡറും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് ആത്മഹത്യ.
സ്വയം വെടിയുതിർത്തുകയായിരുന്നു മരണം. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

