യുകെയിൽ വളർത്തുനായകൾക്ക് കോറോണ വെെറസ് സ്ഥിരീകരിച്ചു. യുകെയിലെ ചിഫ് വെറ്റനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നല്കിയത്. നവംബർ മൂന്നിന്നാം തീയതി വെയ്ബ്രിഡ്ജിലെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയിൽ നടത്തിയ പരിശോധനയിലായിരുന്നു നായക്ക് രോഗം ഉള്ളതായ് സ്ഥിരീകരിച്ചത്.
നായ ഇപ്പോൾ വീട്ടിൽ കോവിഡ് ചികിത്സയിലാണ്. കോറോണ പോസിറ്റീവായ ഉടമയിൽ നിന്നുമാണ് നായക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് കരുതുന്നത്. നായയുടെ യജമാൻ കോറോണ പോസിറ്റീവായിരുന്നു.എന്നാൽ മനുഷ്യരിൽ നിന്നും രോഗം മ്യഗങ്ങലിലെക്ക് പകരുമോ എന്നതി സംബന്ധിച്ച് കാര്യത്തിൽ ഇതു വരെയും സ്ഥിരീകരം ഉണ്ടായിട്ടില്ല. നായകൾക്ക് രോഗം സ്ഥിരീകരിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണെന്നും രോഗലക്ഷണങ്ങൾ ഈ നായയും കാണിച്ചെന്നും ക്രിസ്റ്റീൻ പറഞ്ഞു.
നായ ക്വാറന്റീനിൽ കഴിയുകയാണ്. നായയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.നടത്തിയ പരിശോധനയിലാണ് നായക്ക് രോഗമുള്ളതായി സ്ഥിരീകരിക്കുന്നത്.
English Summary;confirmed covid in Domestic Animals
You may also like this video;