ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ്‌വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനിലാണ് കോവിഡിന്റെ അതിവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത്.ഇയാൾ ഇപ്പോൾ ജിജി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം മൂന്നായി.
ഇന്ത്യൻ വംശജരായ മൂന്ന് പേർ കഴിഞ്ഞ ആഴ്ച സിംബാബ്‌വെയിൽ നിന്ന് ജാംനഗറിലേക്ക് മടങ്ങി എത്തിയിരുന്നു. മറ്റ് രണ്ട് പേരുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കാനുണ്ട്. സാമ്പിളുകള്‍ പരിശോധിക്കാൻ അയച്ചിട്ടുണ്ടെന്ന് ജാംനഗർ മുനിസിപ്പൽ കമ്മീഷണർ വിജയ് ഖരാദി വ്യക്തമാക്കി.
കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും ഒരു ഡോക്ടർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ചയാണ് 72കാരനു കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ സാംപിൾ ജനിതക ശ്രേണീകരണത്തിനു അയക്കുകയായിരുന്നു.
updating.….…
english summary;confirmed omicron in Gujrath
you may also like this video;