കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് ഷാമില്‍(20), പുതുപ്പാടി സ്വദേശി മുഹമ്മദ് അബ്ദുള്ള(21), മയിലള്ളാംപാറ സ്വദേശി വിപി അര്‍ജുന്‍(21), അടിവാരം സ്വദേശി കെ ആര്‍ വൈഷ്ണവ്(20) എന്നിവരാണ് പിടിയിലായത്. ബാറിലെ വഴക്കിനിടെ പ്രതികൾ ബിയർ കുപ്പികൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു.
പ്രതികള്‍ക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ബാറില്‍ സംഘര്‍ഷം; ബിയര്‍ ബോട്ടിലുകൊണ്ട് യുവാവിനെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

